Kerala Local

മില്ലറ്റ് വര്‍ഷാചരണം; നൂതനാശയവുമായി കുന്ദമംഗലം ഉപജില്ല

അന്താരാഷ്ട്രാ മില്ലറ്റ് വര്‍ഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിന്റെ നേതൃത്വത്തില്‍ ഹെഡ് മാസ്റ്റേഴ്‌സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, മില്ലറ്റുകളുടെ പ്രാധാന്യവും ഔഷധ ഗുണവും കൃഷിരീതികളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ആരോഗ്യം ചെറുധാന്യങ്ങളിലുടെ എന്ന പദ്ധതിക്ക് കുന്ദമംഗലം ഉപജില്ലയില്‍ തുടക്കമായി. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ .കെ ജെ പോളിന്റ ആശയം പ്രധാനാധ്യാപക കൂട്ടായ്മയിലൂടെ എല്ലാ വിദ്യാലയങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കുമുള്ള മില്ലറ്റ് സീഡ് കിറ്റുകളുടെ വിതരണോല്‍ഘാടനം കൊളായ് എ.എല്‍.പി.സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ അഡ്വ പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. മില്ലറ്റുകളുടെ പ്രാധാന്യം അവയുടെ ഔഷധഗുണം, കൃഷിരീതികള്‍ എന്നിവയെ കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ നാരായണന്‍ വടയശ്ശേരി ക്ലാസ്സെടുത്തു. .കെ.ജെ .പോള്‍ സ്വാഗതം പറഞ്ഞു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ലിജി പുല്‍കുന്നുമ്മല്‍
അധ്യക്ഷതവഹിച്ചു.വാര്‍ഡ് മെമ്പര്‍ഷാജി എന്‍ വി ,ഹെഡ്മിസ്ട്രസ് റോഷ്മ ജി.എസ് സംസാരിച്ചു. അ
എ.എല്‍ പി.എസ്. കൊളായ് അജിത .കെ നന്ദിയും പറഞ്ഞു. സബ്ബ് ജില്ലയിലെ 58 വിദ്യാലയങ്ങള്‍ മില്ലറ്റ് വിത്തുകളുടെ കിറ്റുകള്‍ ഏറ്റുവാങ്ങി. ഈ വിത്തുകള്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ കൃഷി ചെയ്ത് വേറിട്ട ഒരു കാര്‍ഷിക സംസ്‌കാരത്തിന് തുടക്കമിടാനൊരുങ്ങുകയാണ് കുന്ദമംഗലം ഉപജില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!