കെട്ടാങ്ങല്‍ :കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1175000രൂപ ചിലവില്‍ നവീകരിച്ച ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കാഞ്ഞിരത്തിങ്ങല്‍ കരിയാത്തന്‍കാവ് പൊതു നീന്തല്‍കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു .ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, വാര്‍ഡ് മെമ്പര്‍ മൊയ്തു പീടികക്കണ്ടി, എ. കെ.ഇബ്രാഹിം ഹാജി , അബ്ദുറഹിമാന്‍ , അസീസ് കരിമ്പനങ്ങോട്ട്, കുഞ്ഞിമരക്കാര്‍ മലയമ്മ ,സലിം കുന്നത്ത്,അഹമ്മദ് കുട്ടി എലത്തൂര്‍, എം. പി. കോയ, റഊഫ് മലയമ്മ , പി. പി. എച്ച്.സല്‍മാന്‍, മുഹമ്മദ് പുലിച്ചോച്ചാലില്‍, ഫൈസല്‍ പുല്‍ച്ചോചാലില്‍ എന്നിവര്‍ സംസാരിച്ചു .വാര്‍ഡ് മെമ്പര്‍ ഫസീല സലീം സ്വാഗതവും മുനീര്‍ എടവലത്ത് നന്ദിയും പറഞ്ഞു.
കരിയാത്തന്‍കാവ് പൊതു നീന്തല്‍ കുളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

