കുന്ദമംഗലം : ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ സന്ദേശം നൽകുക എന്ന ഉദ്ദേശത്തോടെ കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എം എ റസാഖ് മാസ്റ്ററുടെ മാസ്റ്റർ തയ്യാറാക്കിയ മില്യൺസ് ഗോൾ വണ്ടി കുന്ദമംഗലം പഞ്ചായത്തിലെ സ്കൂളുകളിൽ പര്യടനം രണ്ടാം ദിനം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിവി സംജിത്ത് നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ഒ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്തലി, മെമ്പർമാരായ നിഖിൽ, എപി അഷ്റഫ്, കെ ടി ബഷീർ,അദ്നാൻ,സുഫിയാൻ,ഷാദിൽ എന്നിവർ സംസാരിച്ചു സൗദ ടീച്ചർ പ്രതിക്ഞ്ഞ ച്ചൊല്ലി കൊടുതു. ജലീൽ മാസ്റ്റർ സ്വാഗതവും ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ: മില്യൺസ് ഗോൾ വണ്ടി കുന്ദമംഗലം പഞ്ചായത്തിലെ സ്കൂളുകളിൽ

