National

ബിജെപിക്കെതിരെ പരിഹാസവുമായി സീതാറാം യെച്ചൂരി

പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുപോലും കാണിക്കാനാനാവാത്ത് ബിജെപി സര്‍ക്കാറാണ് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജനങ്ങളോട് ചോദിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത ഒരു സര്‍ക്കാറിന് എങ്ങനെയാണ് ജനങ്ങളോട് പൗരത്വ യോഗ്യതതെളിയിക്കുന്ന രേഖകള്‍ആവശ്യപ്പെടാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

വിവരാവകാശ നിയമം ഇല്ലാതാക്കിയ, ഇലക്ട്രല്‍ ബോണ്ടുകള്‍ കൊണ്ടുവന്ന, ഒട്ടും സുതാര്യമല്ലാത്ത, പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും കാണിക്കാനാവാത്ത ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പൗരന്‍ യോഗ്യത തെളിയിക്കാനാണ് ആവശ്യപ്പെടുന്നത് -യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്റും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!