മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ല്‍ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു.
കണ്ണൂര്‍ റാസല്‍ കൈമയില്‍ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറങ്ങിയ സഅദ് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.

