National

8 വയസുകാരിയെ കൊന്ന് മൃതദേഹം 2 ദിവസം ഒളിപ്പിച്ചു: കൗമാരക്കാരന്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ 8 വയസുകാരിയെ കൊന്ന് മൃതദേഹം രണ്ട് ദിവസത്തോളം ഒളിപ്പിച്ചുവെച്ച കൗമാരക്കാരന്‍ പിടിയില്‍. മൃതദേഹം മറവു ചെയ്യാന്‍ ശ്രമിച്ചതിന് കൗമാരക്കാരന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒളിപ്പിച്ച വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട ദിവസം ഐസ്ത്രീം വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വീട്ടിലേക്ക് മടങ്ങി എത്തിയില്ല. കുറെസമയമായിട്ടും കുട്ടിയെ കാണാഞ്ഞതിനാല്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തിലും കുട്ടിയെ കണ്ടെത്താനായില്ല.

കുട്ടി തന്നെ കളിയാക്കിയതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. കൊല നടത്തിയ ശേഷം മൃതദേഹം വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ കൗമാരക്കാരന്റെ അച്ഛന്‍ മൃതദേഹം ചാക്കില്‍ കെട്ടി മറ്റൊരിടത്തേക്കു മാറ്റിയ ശേഷം മകനെ ജല്‍നയിലെ ബന്ധുവീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!