പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി 270 ഓളം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ ലഭിച്ചത് 216 അപ്പീലുകള്‍. നൃത്ത ഇനങ്ങള്‍ക്കാണ് ഏറ്റവുമധികം അപ്പീലുകള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ മിക്ക വേദികളിലും രാത്രി വൈകിയും പുലര്‍ച്ചെയും മത്സരങ്ങള്‍ തുടര്‍ന്നിരുന്നു. ഇതില്‍ പലതിലും അപ്പീല്‍ വരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തന്നെ എണ്ണം ഇനിയും കൂടിയേക്കും.
മേള അവസാനിക്കുന്ന മുറയ്ക്ക് അപ്പീലുകളില്‍ തീര്‍പ്പാക്കാന്‍ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ ഒരു അപ്പീല്‍ കമ്മിറ്റിക്ക് രൂപം നല്‍കും. കമ്മിറ്റി അപ്പീലില്‍ വാദം കേട്ടശേഷം തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. അപ്പീല്‍ തള്ളിയാല്‍ ആ തീരുമാനം അംഗീകരിക്കുകയോ അല്ലെങ്കില്‍ കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.

