Kerala

പെരിയ കേന്ദ്രസർവ്വകലാശാലയിലെ ലൈം​ഗികാതിക്രമം; അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസ്

കാസർഗോഡ് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ഇഫ്തികാര്‍ അഹമ്മദിനെതിരെയാണ് കേസ്. സര്‍വ്വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ത്രീത്വത്തെ അപമാനിച്ചതിനെ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തത്.ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ അന്വേഷണത്തെ തുടര്‍ന്ന് നിലവില്‍ സസ്പെന്‍ഷനിലാണ് ഡോ. ഇഫ്തികാര്‍ അഹമ്മദ്. പരീക്ഷക്കിടെ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പ്രധാന പരാതി. ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ലൈംഗിക ചുവയുള്ള സംഭാഷണം നടത്താറുണ്ടെന്നും അശ്ലീലം പറയാറുണ്ടെന്നും ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 14 ന് നല‍്കിയ പരാതിയില്‍ പറയുന്നു. പൊലീസ് അധ്യാപകനെ വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!