Kerala

അവിവാഹിത, ക്ലോസറ്റില്‍ പ്രസവിച്ചു, കുഞ്ഞിനെ ശുചിമുറിയില്‍ വച്ച് മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞു; അമ്മ അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ലയില്‍ വാടക വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയാണ് അറസ്റ്റിലായ അമ്മ നീതു. ക്ലോസറ്റില്‍ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ശുചിമുറിയില്‍ വച്ച് തന്നെ മൂക്കിലേക്ക് വെള്ളം ഒഴിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ പിസിഒഡിയുണ്ടെന്ന് കള്ളം പറഞ്ഞുവെന്നും തിരുവല്ല സിഐ വിശദീകരിച്ചു.

സംഭവത്തിനുശേഷം കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നു. ഇതില്‍ നവജാത ശിശുവിന്റേത് മുങ്ങി മരണമാണെന്ന് വ്യക്തമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മ നീതുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!