National

യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസിയെ വെടിവെച്ചുകൊന്നു; നടന്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അയല്‍വാസിയെ വെടിവെച്ചുകൊന്ന ടെലിവിഷന്‍ നടന്‍ അറസ്റ്റില്‍. ജനപ്രിയ ടിവി ഷോകളിലൂടെ പ്രശസ്തനായ ഭൂപീന്ദര്‍ സിംഗിനെ ബിജ്നോര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടനെ കൂടാതെ ഇയാളുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.

നടന്റെ ബിജ്നോറിലെ ഫാമില്‍ വേലി കെട്ടുന്നതിനായി അടുത്തുള്ള കൃഷിഭൂമിയെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഗുര്‍ദീപ് സിംഗ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമിയിലെ മരങ്ങളാണ് വെട്ടാന്‍ ശ്രമിച്ചത്.ഗുര്‍ദീപ് ഇത് തടഞ്ഞതോടെ തര്‍ക്കമായി.

വഴക്ക് രൂക്ഷമായതോടെ ഭൂപീന്ദറും അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികളും ഗുര്‍ദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഇതിനിടെ ഭൂപീന്ദര്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുര്‍ദീപ് സിംഗിന്റെ 22 കാരനായ മകന്‍ ഗോവിന്ദ് കൊല്ലപ്പെട്ടു. ഗുര്‍ദീപിനും, ഭാര്യക്കും, മറ്റൊരു മകനും ആക്രമണത്തില്‍ പരിക്കേറ്റു. മൂവരും ഇപ്പോള്‍ ചികിത്സയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!