വളരെ അധികം ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു പഞ്ചായത്ത്, പ്രശ്നങ്ങൾക്കും പരിഹാരങ്ങൾക്കും, ആവശ്യങ്ങൾക്കുമായി ഓരോ ദിവസവും നിരവധി ആളുകൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും പഞ്ചായത്ത് കെട്ടിടത്തിലേക്ക് വരുന്നു. എന്നാൽ സ്ഥലകുറവും, സൗകര്യമില്ലായ്മയും എല്ലാം വലിയൊരു പോരായ്മായായി തന്നെ നിന്നു ഈ പഞ്ചായത്തിൽ. 1997 ഇൽ കെ പി ചന്ദ്രൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് എ കെ ആന്റണി ആയിരുന്നു ഈ പഞ്ചായത് കെട്ടിടത്തിന് തറക്കലിട്ടത്. 2000ത്തിൽ ഉദ്ഘാടനം നടത്തി. കാലമിത്ര കഴിഞ്ഞിട്ടും അന്നത്തെ ആ കെട്ടിടത്തിൽ തന്നെ ആയിരുന്നു പഞ്ചായത് പ്രവർത്തനം തുടർന്നത്.മാറ്റങ്ങൾ വന്നെങ്കിലും കാര്യമായ മാറ്റങ്ങൾ ഇല്ല എന്നു തന്നെ പറയാം. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തിൽ ആ ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആപ്പീസ് ആയിരുന്നു പഞ്ചായത്തു കെട്ടിടം.എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല. അടിമുടി മാറ്റങ്ങൾ വരികയാണ് കുന്ദമംഗലം പഞ്ചായത്തു കെട്ടിടത്തിൽ. കയറി വരുന്ന ആളുകൾക്ക് ഏതു വഴി കയറണമെന്നോ, ഏത് വഴി ഇറങ്ങണമെന്നോ അറിയാത്ത ഒരു ഫ്രന്റ് ഓഫിസ് ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്. ഇനി അങ്ങനെ അല്ല. വിപുലമായ സ്ഥല സൗകര്യങ്ങളോട് കൂടിയ സിറ്റ് ഔട്ടും കൗണ്ടറും, കമ്പ്യൂട്ടർ സംവിധാനം ഉപയോഗപ്പെടുത്തികൊണ്ടുള്ള ടോക്കൺ രീതിയും നിലവിൽ വരുന്നതാണ്.വരുന്നവർക്ക് നിന്ന് മുഷിയാതെ ഇരിക്കാൻ ശീതീകരിച്ച ഹാളും ഉണ്ട്. ഓഫീസിന് പുറത്ത് ശൗചാലയം തുറന്നു കൊടുത്തു.ഓഫീസിനകത്തു കയറിയാൽ സെക്രട്ടറി, എഐ മറ്റു സ്റ്റാഫുകൾ എന്നിവരെ എല്ലാം ഇനി ആളുകൾക്ക് ഒരുമിച്ചു കാണാം. പ്രത്യേകം ഓരോ മുറികൾ ഇല്ല. അങ്ങനെ ഒരു പുതിയ മുഖം തന്നെ തുറക്കുകയാണ് പഞ്ചായത്ത് ഓഫീസ്. ഏകദേശം 25 ലക്ഷം രൂപയോളം ചിലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. നവീകരണം ഇതിനാൽ തീരുന്നില്ല.ഓഫീസിന്റെ മുകൾ ഭാഗത്തും മാറ്റം വരും. കുടുംബംശ്രീ, തൊഴിലുറപ്പ് എന്നിവർക്കുള്ള ഓഫീസ് തുറക്കുന്നതാണ്. അടുത്ത വർഷത്തോടെ അതു തുറക്കുന്നതാണ്.കൂടാതെ ഓഫീസിലെ ജീവനക്കാർക്ക് പൂർണ്ണമായ സൗകര്യം നൽകുന്നുണ്ട്. ജോലി ചെയ്യുന്നതിൽ സൗകര്യമില്ലായ്മ തടസ്സം ആവരുതലോ. ഹെല്പ് ഡെസ്ക്കും പൂർണ്ണ പ്രവർത്തനമാകും.അങ്ങനെ മൊത്തത്തിൽ ഒരു പുതു മുഖമായണ് പഞ്ചായത്ത് ഇനി ഉണ്ടാവുക. ലിജി പുൽകുന്നമേൽ പഞ്ചായത്ത് പ്രസിഡന്റും, വി അനിൽകുമാർ വൈസ് പ്രസിഡന്റും, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയി തിരുവലത് ചന്ദ്രനും ഉൾപ്പെടുന്ന ഭരണസമിതിയാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ഉള്ളത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

