മാവൂര്‍. റോയൽ ട്രോഫിക്കായി ജവഹർ ജൂനിയർ സംഘടിപ്പിച്ച ഓള് കേരള നയൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ജനന വർഷം 2006, 2007, 2008 വിഭാഗത്തിൽ യഥാക്രമം മുത്തൂറ്റ് എഫ്.എ എറണാകുളം ,എഫ് എ മീനങ്ങാടി, കെ.എഫ്.ടി.സികോഴിക്കോട് ടീമുകൾ ജേതാക്കളായി. ഫൈനലിൽ മൂന്നു ടീമുകളും കെ.എഫ് ടി.സി കോഴിക്കോട്, വി പി സത്യൻ സോക്കർ കോഴിക്കോട്, ജവഹർ മാവൂർ ടീമുകളെയാണ് പരാജയപ്പെടുത്തിയത്.മികച്ച കളിക്കാരനായി മുത്തൂറ്റിന്റെ അക്ഷയ് കുമാർ, വി.പി സത്യന്റെ ആസിം, കെ.എഫ് .ടി സിയുടെ അദ്നാൻ മുഹമ്മദ് എന്നിവരെ തെരെഞ്ഞെടുത്തു.
നല്ല ഗോള്‍ കീപ്പറായികെ.എഫ്.ടി.സിയുടെ കാര്‍ത്തിക്,വി.പി സത്യന് സോക്കറിന്റെ അഹമ്മദ് ലുഹായി,ജവഹര്‍ മാവൂരിന്റെ റിസ് വാന്‍ എന്നിവര്‍ക്കും ലഭിച്ചു.ട്രോഫികൾ മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വളപ്പിൽ റസാക്ക് വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള ട്രോഫികൾ ഹമീദ് ടൈറ്റാനിയം, അബ്ദുള്ളക്കുട്ടി മാവൂർ, ടി.എം അബ്ദുൽ കരീം എന്നിവർ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ.ടി അഹമ്മദ് കുട്ടി, കെ ടി ഷമീർബാബു, ഷമീം മണ്ണിൽതൊടി, സുനീറ അഫ്സൽ ബാബു, കെ.കെ.ടി. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.