കോഴിക്കോട്: കുന്ദമംഗലത്തെ നവകേരള സദസ്സ് അലങ്കോലപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ ആക്രമിക്കാനും യൂത്ത് കോണ്‍ഗ്രസ് ശ്രമം നടന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള കൊട്ടേഷന്‍ ഗുണ്ടാ തലവന്‍ പൈങ്ങോട്ടുപുറത്തെ മുഹമ്മദ് യാസീന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമിസംഘം എത്തിയത്. തടയാന്‍ ശ്രമിച്ച നവ കേരള സദസ്സിന്റെ വളണ്ടിയര്‍മാരെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ്സിന്റെ കൊട്ടേഷന്‍ രാഷ്ട്രീയത്തിനെതിരെ കുന്ദമംഗലത്തു യുവജന പ്രതിരോധം സങ്കടിപ്പിച്ചു. യുവജന പ്രതിരോധം കുന്നമംഗലത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി. സി ഷൈജു ഉദ്ഘാടനം ചെയ്തു. DYFI ബ്ലോക്ക് പ്രസിഡണ്ട് പി പി ഷിനില്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം ) കുന്ദമംഗലം ഏരിയ സെക്രട്ടറി പി. ഷൈപു, മിദ്ലാജ്.പി സംസാരിച്ചു . ബ്ലോക്ക് സെക്രട്ടറി അഡ്വ പി. പ്രഗിന്‍ലാല്‍ സ്വാഗതവും ബ്ലോക്ക് ജോ സെക്രട്ടറി ടി എം നിധിന്‍നാഥ് നന്ദിയും പറഞ്ഞു.

