Kerala

ഡോ.ബിജോയ് നന്ദന് കണ്ണൂര്‍ വിസിയുടെ ചുമതല; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറുടെ ചുമതല ഡോക്ടര്‍ ബിജോയ് നന്ദന്. നിലവില്‍ കുസാറ്റിലെ മറീന്‍ ബയോളജി വിഭാഗം ഡീനാണ് ബിജോയ് നന്ദന്‍.ഉടന്‍ ഉത്തരവിറക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. കണ്ണൂരിലേക്ക് പോകാന്‍ ബിജോയ്ക്ക് നിര്‍ദേശവും നല്‍കി. കണ്ണൂര്‍ വിസിയായായിരുന്ന ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പ്രൊഫസര്‍ ബിജോയ്ക്ക് ചുമതല നല്‍കിയത്.
ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലോടെയാണെന്ന കടുത്ത പരാമര്‍ശം സുപ്രീംകോടതി നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമനത്തിന് മുന്‍കൈ എടുത്തെന്ന ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. സമ്മര്‍ദത്തെ തുടര്‍ന്ന് നിയമനത്തിനുള്ള നിയമപരമായ അധികാരങ്ങള്‍ ഗവര്‍ണര്‍ ഉപേക്ഷിക്കുകയോ സര്‍ക്കാരിന് കീഴടങ്ങുകയോ ചെയ്തുവെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!