റിയോ ഡി ജനൈറോ: ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പങ്കാളിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡി. മറ്റൊരു മോഡലുമായി നെയ്മറുടെ രഹസ്യചാറ്റ് പുറത്തുവന്നതിനുപിന്നാലെയാണ് സാമൂഹികമാധ്യമത്തിലൂടെ ബ്രൂണ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെണ്‍കുഞ്ഞ് പിറന്നിരുന്നു. മാവിയെന്നാണ് കുഞ്ഞിന് പേരിട്ടത്. ഇതിനിടെയാണ് ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. അലിന്‍ ഫാരിയാസിനോട് സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
താനും നെയ്മറും തമ്മില്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളതെന്ന് ബ്രൂണ സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങള്‍ മാവിയുടെ മാതാപിതാക്കളാണ്, അത് മാത്രമാണ് ഞങ്ങളുടെ ബന്ധത്തിന് കാരണം’ ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചു.
അതേ സമയം ഫാരിയാസുമായുള്ള ചാറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന നിലപാടിലാണ് നെയ്മര്‍.