ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്താണ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ് ഗിലുവയുടെ രാജി.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ് ഗിലുവ ചക്രദാര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനു പുറമേ മുഖ്യമന്ത്രി രഘുബര്‍ ദാസ്, സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവരും തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിരുന്നു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ആകെയുള്ള 81 സീറ്റില്‍ 47 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങി. തുടര്‍ന്നാണ ലക്ഷ്മണ് ഗിലുവയുടെ രാജി.
്

