കാമുകി കാമുകന്റെ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ കണ്ടത് 13,000 സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍. 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ ആദിത്യ സന്തോഷിനെ ബെംഗളൂരു സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍.
സഹപ്രവര്‍ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇയാള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ നാലുമാസമായി ഇയാള്‍ തന്റെ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുളള സ്വകാര്യ നിമിഷങ്ങള്‍ ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തിടെ ഈ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി അയാള്‍ അറിയാതെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗാലറിയില്‍ സൂക്ഷിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.
അക്കൂട്ടത്തില്‍ സഹപ്രവര്‍ത്തരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ യുവതി വിവരം അറിയിക്കുകയായിരുന്നു.

