National

കല്യാണമണ്ഡപത്തില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്നു;പണമടങ്ങിയ ബാഗുമായി രണ്ട് യുവതികള്‍ പുറത്ത് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കല്യാണമണ്ഡപത്തില്‍നിന്നും രണ്ട് യുവതികള്‍ ലക്ഷക്കണക്കിന് രൂപ കവര്‍ന്നു. പണമടങ്ങിയ വലിയ ബാഗുകളുമായി യുവതികള്‍ പുറത്ത് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗൊസാല്‍പൂര്‍ ഏരിയയിലെ ഹം ലോഗ് എന്ന കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം വന്‍ കവര്‍ച്ച നടന്നത്. ധന്‍പുരിയിലെ സോണി കുടുംബത്തിലെ വിവാഹം നടക്കുമ്പോഴായിരുന്നു കവര്‍ച്ച.

ചടങ്ങിലെ അതിഥികളെ പോലെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു പെണ്‍കുട്ടികളും എത്തിയിരുന്നത്. അതിനാല്‍ ഇവരെ ആരും സംശയിച്ചതുമില്ല. വിവാഹ ആഘോഷം തകൃതിയായി നടക്കവെ രണ്ടു യുവതികളും പണം ബാഗിലാക്കി മെല്ലെ പുറത്തേക്ക് പോകുകയായിരുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെ പെണ്‍കുട്ടികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!