തൃശ്ശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധിക പുഴുവരിച്ച നിലയില്‍. വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായത്.
പ്രധാന പാതയില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി സ്ഥിതി ചെയ്യുന്നത്. കാല്‍നടയായി മാത്രമേ ഇവര്‍ക്ക് റോഡിലേക്ക് എത്താന്‍ കഴിയു എന്നതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആയിട്ടില്ല. ഏഴു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ കമലമ്മ പാട്ടിയെ തണ്ടില്‍ ചുമന്ന് എത്തിക്കാന്‍ ആളുകളില്ല.
ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. അടിയന്തര ഇടപെടല്‍ വേണമെന്ന് വാര്‍ഡ് മെമ്പര്‍ നിങ്കലപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.