പുണെ വാന്‍വാഡിയില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്ത ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. വ്യവസായിയായ നിഖില്‍ ഖന്നയാണ്(36) മരിച്ചത്. ഭാര്യ രേണുകയുമായി(38) പ്രണയ വിവാഹമായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ യുവാവിനെ മൂക്കിലിടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
വാന്‍വാഡി ഏരിയയിലെ ഒരു പോഷ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. രേണുകയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നിഖില്‍ ദുബായിലേക്ക് കൊണ്ടുപോയിരുന്നില്ല. കൂടാതെ ജന്മദിനത്തിലും വിവാഹ വാര്‍ഷികത്തിലും വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാതിരുന്നതും രേണുകയെ ചൊടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത്. വഴക്കിനിടെ രേണുക നിഖിലിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും തകര്‍ന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട് നിലത്തുവീണ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

