Kerala

‘ജീവൻരക്ഷാ പ്രവർത്തനം’: പരാമർശത്തെ ന്യായീകരിച്ച് മന്ത്രിമാർ

കണ്ണൂർ: പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും സംഘത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തല്ലിച്ചതച്ചത് ജീവൻരക്ഷാ പ്രവർത്തനമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് മന്ത്രിമാർ. മുഖ്യമന്ത്രി കണ്ട കാര്യമാണ് പറഞ്ഞതെന്ന് മന്ത്രിമാരായ പി. രാജീവും കെ. രാജനും പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതെന്ന് പി.രാജീവ് ആരോപിച്ചു. ‘അങ്ങനെ ചാടാൻ അനുവദിക്കണമായിരുന്നോ. തടയാതിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. പരിക്കേറ്റിരുന്നെങ്കിൽ മാധ്യമങ്ങളുടെ പ്രചാരവേല എന്താകുമായിരിക്കും’, പി. രാജീവ് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞത് മറ്റൊരു തരത്തിലല്ലെന്ന് കെ. രാജനും വിശദീകരിച്ചു.തിങ്കളാഴ്ചയായിരുന്നു കല്യാശ്ശേരി മണ്ഡലത്തിൽ മഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഡി.വൈ.എഫ്.ഐയുടേത് ജീവൻരക്ഷാപ്രവർത്തനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. അത് മാതൃകാപരമായിരുന്നെന്നും ആ രീതികൾ തുടർന്ന് പോകണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!