National

വിമാനത്തിൽ നിന്നും തെന്നി വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണിക്കിടെ

ദില്ലി∙ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പടിയിൽ നിന്ന് വീണ് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ മരിച്ചു. എയർ ഇന്ത്യയുടെ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന രാം പ്രകാശ് സിങ് (56) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനവംബർ 6ന് രാത്രി ടെർമിനൽ-3 ലാണ് സംഭവം സംഭവം. പടിയിൽ നിന്ന് തെന്നി നിലത്തേക്ക് വീണ അദ്ദേഹത്തിന് തലയ്ക്ക് പരുക്കേറ്റതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഐജിഐ) ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. അപകടം ഉണ്ടായ ഉടൻ എയർ ഇന്ത്യ ജീവനക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു’– ഡിസിപി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!