Kerala

വിദ്യാർഥികൾക്ക് മർദ്ദനം : നിസ്സാര വകുപ്പ് ചുമത്തിയതായി പരാതി

കുന്ദമംഗലം : മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ നിസ്സാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത് എന്നാരോപിച്ചു നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് സ്കൂളിൽ നിന്ന് പോകുമ്പോൾ എതിർവശത്ത് നിന്ന് വന്ന ബുള്ളറ്റ് വിദ്യാർഥികളെ ഇടിക്കുകയും ബൈക്ക് യാത്രകാരനോട് വിദ്യാർഥികൾ എന്തോ പറയുകയും ചെയ്തിരുന്നു. പിന്നീട് ബൈക്ക് യാത്രകാരൻ മറ്റൊരാളെയും കൂട്ടി വന്ന് വിദ്യാർഥികളെ അടിച്ചു വീഴ്ത്തുകയും തലക്കും മറ്റും മർദിക്കുകയും ചെയ്തു. കുന്ദമംഗലം പാലക്കൽ മാളിന് സമീപത്ത് വെച്ചാണ് മർദ്ദനമേറ്റത്. മർകസ് സ്കൂൾ പ്രിൻസിപ്പൾ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. മർദ്ദനമേറ്റ വിദ്യാർഥികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ എം.വി. റഫീഖ്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ശശികല പുനപ്പോത്തിൽ, കൺവീനർ വി.മുനീർ, സി.പി. ശിഹാബ്, വി.ടി.കബീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!