National

റിസർവ്വ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചു; ബാങ്കുകൾക്ക് പിഴ ചുമത്തി ആർ ബി ഐ

റിസർവ് ബാങ്ക് നിർദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബാങ്കുകൾക് പിഴ ചുമത്തി റിസർവ്വ് ബാങ്ക്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ് എന്നിവയ്ക്ക് ആണ് കോടി കണക്കിന് രൂപയുടെ പിഴ ലഭിച്ചത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയാണ് പിഴയായി നൽകേണ്ടത്. വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദേശങ്ങൾ ലംഘിച്ചതിനാണ് പിഴ. സ്വകാര്യ മേഖലാ ബാങ്കുകളിലെ ഓഹരികൾ അല്ലെങ്കിൽ വോട്ടിംഗ് അവകാശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മുൻകൂർ അനുമതി തേടേണ്ട നിയമങ്ങൾ പാലിക്കാത്തതിന് ആർബിഎൽ ബാങ്കിനും പിഴ ചുമത്തി.ബജാജ് ഫിനാൻസ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. എൻബിഎഫ്സികളിലെ ഇടപാടുകൾ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനാണ് ബജാജ് ഫിനാൻസ് ലിമിറ്റഡിന് പിഴ ചുമത്തിയതെന്ന് ആർബിഐ പ്രസ്താവനയിൽ പറയുന്നു.പിഴ ഈടാക്കിയ എല്ലാ കേസുകളിലും, ആർബിഐയുടെ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ്. ഒരിക്കലും സ്ഥാപനങ്ങൾ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അഹമ്മദാബാദിലെ സുവികാസ് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ അഹമ്മദാബാദിലെ കലുപൂർ കൊമേഴ്‌സ്യൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡുമായി ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായും സെൻട്രൽ ബാങ്ക് അറിയിച്ചു.ഒക്ടോബർ 16 മുതൽ പദ്ധതി നിലവിൽ വരും. കഴിഞ്ഞ ദിവസങ്ങളിലായി അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സഹകരണ ബാങ്കുകൾക്കും ആർബിഐ പിഴ ചുമത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!