Kerala News

വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

യുവ നടിയോട് വിമാനത്തിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് നടന്ന സംഭവത്തിൽ നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകിയിരുന്നു.

വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്തയാളാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശി ആൻ്റോയാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. ഐപിസി 354 എ പ്രകാരമാണ് കേസ്. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും.

അനുവദിച്ച സീറ്റില്‍ അല്ല ഇയാൾ ഇരുന്നത്. കൊച്ചിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞുവെന്നും ഇയാളുടെ സുഹൃത്തുക്കളും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. എയര്‍ ഇന്ത്യാ ജീവനക്കാര്‍ മോശമായി പെരുമാറി. പരാതിക്കാരിയുടെ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത്. കൊച്ചിയില്‍ എത്തിയപ്പോഴും പരാതി കേട്ടില്ല. തുടര്‍ന്ന് വിമാനത്താവളത്തിലെ സിആര്‍പിഎഫിനോട് പരാതി പറഞ്ഞുവെന്നും നടി പറഞ്ഞു.

Air IndiaLatest NewsKochi

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!