കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ ജാതിപ്പേര് വിളിച്ച് പറഞ്ഞ വിവാദത്തില്‍ വിജി മുപ്രമ്മല്‍ രാജിവെച്ചതിന് ശേഷം നടന്ന ബോര്‍ഡ് യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.
ശിവദാസന്‍ നായര്‍ രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് മെമ്പര്‍മാര്‍ മുദ്രാവാക്യം വിളിച്ചത്. ശിവദാസന്‍ നായരുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്.

തുടര്‍ന്ന് ബാബു നെല്ലൂളി, വിനോദ് പടനിലം, ഒ. ഉസ്സയിന്‍, ദിനേഷ് പെരുമണ്ണ, ടി.കെ ഹിതേഷ് കുമാര്‍, ഐ. മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി
നേരത്തെയും ശിവദാസന്‍ നായര്‍ രാജിവെക്കണെമെനന്നാവശ്യപ്പെട്ട് യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ജാതിപ്പേര് വിളിച്ച് സ്ത്രീത്വത്തെ അപമാനിച്ച വിവാദത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പറഞ്ഞ് വിജി മുപ്രമ്മല്‍ നേരത്തെ യുഡിഎഫിന്കത്ത് നൽകിയിരുന്നു.

