കട്ടാങ്ങല്‍: എസ് കെ എസ് എസ് എഫ്, എന്‍ ഐടി ക്ലസ്റ്റര്‍ സര്‍ഗ്ഗലയത്തില്‍ മലയമ്മ, പുള്ളാവൂര്‍ യൂണിറ്റുകള്‍ സംയുക്ത ജേതാക്കളായി.കള്ളന്തോട്, പുള്ളനൂര് യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മൂന്ന് വേദികളില്‍ നാല്പതോളം മത്സര ഇനങ്ങളിലായി നൂറ്റി അന്‍പതോളം കലാ പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടി.സബ്ജൂനിയര് വിഭാഗത്തില്‍ മുഹമ്മദ് ഹസില്‍ പുള്ളാവൂര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഷുഹൈബ്.ടി പുള്ളനൂര്, സീനിയര്‍ വിഭാഗത്തില്‍ മിഷാല്‍ മലയമ്മ, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഫായിസ് അശ്അരി മലയമ്മ എന്നിവര്‍ കലാ പ്രതിഭകളായി.
എന്‍ ഐടി മേഖല സെക്രട്ടറി ഷാഫി ഫൈസി പൂവാട്ട്പറമ്പ് ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി വിതരണം എസ് വൈ എസ് കുന്ദമംഗലം മണ്ഡലം സിക്രട്ടറി അസീസ് പുള്ളാവൂര്‍ നിര്‍വ്വഹിച്ചു. പുള്ളാവൂര്‍ നൂറുല്‍ ഇസ്ലാം മദ്രസയിലെ വാദി നസീം നഗറില്‍ നടന്ന പരിപാടിയില്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് അബ്ദുള്ള ഹുദവി അധ്യക്ഷനായി. ക്ലസ്റ്റര്‍ സെക്രട്ടറി സുഹൈല്‍ പുള്ളനൂര്, ജില്ലാ ഭാരവാഹികളായ കുഞ്ഞിമരക്കാര്‍ മലയമ്മ, സലാം മാസ്റ്റര്‍ മലയമ്മ, മേഖല ഭാരവാഹികളായ കരീം നിസാമി, റഊഫ് മലയമ്മ, ക്ലസ്റ്റര്‍ വിഖായ സെക്രട്ടറി അബൂബക്കര്‍ കുട്ടി ഈസ്റ്റ് മലയമ്മ, ഷബീര്‍ പുള്ളാവൂര്‍, ഷുക്കൂര്‍ പുള്ളാവൂര്‍, ഹകീം മാസ്റ്റര്‍ കള്ളന്തോട്, സലാം മാസ്റ്റര്‍ നാരകശ്ശേരി, മുഹമ്മദ് കോയ ഹുദവി പുള്ളനൂര്, സംസാരിച്ചു. ക്ലസ്റ്റര്‍ വൈസ് പ്രസിഡന്റ് സാലിം അശ്അരി സ്വാഗതവും, ട്രെഷറര്‍ സിദ്ധീഖ് ഈസ്റ്റ് മലയമ്മ നന്ദി യും പറഞ്ഞു.

