Kerala News

പി എസ് സി യുടെ പേരിൽ വ്യാജ രേഖ; 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പ്രഥമിക വിലയിരുത്തൽ

പി എസ് സി യുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കിയ സംഭവത്തിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്‌ നടന്നതായി പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ രൂപീകരിച്ച് രണ്ട് ലക്ഷം രൂപ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്

വിജിലൻസിൽ അസിസ്റ്റന്റ് സെക്രട്ടറിയേറ്റ്‌ എന്ന തസ്തികയുടെ പേരിലായിരുന്നു തട്ടിപ്പ്. തൃശൂർ ആമ്പല്ലൂർ സ്വദേശി അമ്പിളി, പത്തനംതിട്ട അടൂർ സ്വദേശി രാജലക്ഷ്‌മി എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ഇവർക്കായുള്ള തിരച്ചൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

പി എസ് സി വഴി ജോലി ലഭിച്ചെന്നും സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നും അറിയിപ്പ് ലഭിച്ചതായി പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തുകയുണ്ടായി. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇരുവരെയും ചോദ്യം ചെയ്തതോടെ ‘മാഡം’ എന്ന് വിളിക്കുന്ന സ്ത്രീ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

അന്വേഷണത്തിൽ രാജലക്ഷ്മിയും അമ്പിളിയുമാണ് മാഡം എന്ന് പൊലീസ് കണ്ടെത്തി. പിഎസ്‌സിയിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാത്തവരിൽ നിന്നടക്കം പണം വാങ്ങിച്ചതായി പൊലീസ് പറഞ്ഞു. പത്തിലധികം പേർ പണം നൽകിയതായാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!