Kerala News

ഏകാധിപത്യപരമായി പെരുമാറുന്നു; പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു

പശ്ചിമ ബംഗാളിൽ കേന്ദ്ര സഹമന്ത്രിയെ ബി ജെ പി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരിനെയാണ് പ്രവർത്തകർ ജില്ലാ ഓഫീസിൽ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഒരു വിഭാഗത്തിന്‍റെ നടപടി. പശ്ചിമ ബംഗാളിലെ ബങ്കുറയിലുള്ള പാർട്ടി ഓഫീസിലാണ് മന്ത്രിയെ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്.

ബാങ്കുരയില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയെ ഓഫീസിനുള്ളിൽ നിന്നും മോചിപ്പിച്ചത്. പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!