National News

സോണിയഗാന്ധിയെ ഇന്ത്യയുടെ ചെയര്‍പേഴ്‌സാണാക്കാൻ തീരുമാനം; കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്ന്

സോണിയ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ ചെയര്‍പേഴ്‌സണായി നിയമിക്കാൻ തീരുമാനം. കോൺഗ്രസ് ഇതര പാർട്ടികളിൽ നിന്നാണ് കൺവീനർമാർ. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.
നേതൃനിരയില്‍ കോണ്‍ഗ്രസ് വേണമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ഇന്ത്യ മുന്നണിയുടെ പ്രസക്തി കേരളത്തിലല്ല എന്നും ദേശീയ തലത്തിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയെ തത്കാലം മുന്നണി നേതാവായി ഉയര്‍ത്തിക്കാട്ടില്ല.

ഇന്ത്യാ കൂട്ടായ്മയുടെ നിര്‍ണായക യോഗം വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. സോണിയ ഗാന്ധിയെ ചെയര്‍പേഴ്‌സാണാക്കാനാണ് തീരുമാനം. എന്നാല്‍ സോണിയ ഗാന്ധി നിര്‍ദേശം നിരസിച്ചാല്‍ സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന പേര് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!