Local

കൊച്ചിയില്‍ ബസുകളുടെ മത്സരയോട്ടം; അപകടത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു

കൊച്ചി: പാലാരിവട്ടത്ത് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ഓട്ടോയിലിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റു. രണ്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർമാരായ ടുട്ടു, അസ്ലം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അമിതവേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നതാണ് അവർക്കെതിരെയുള്ള കേസ്.

ആലുവ-ഇടക്കൊച്ചി ചേരാനെല്ലൂര്‍ റൂട്ടിലോടുന്ന സാത്വിക് എന്ന ബസാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്. അതിനു മുന്നില്‍ ആലുവ-ഫോര്‍ട്ട് കൊച്ചി റൂട്ടിലോടുന്ന അക്ഷയ് അലീന എന്ന ബസ് നിര്‍ത്തിയിരുന്നു. രണ്ട് ബസുകളും ഏറെ നേരമായി മത്സരയോട്ടത്തിലായിരുന്നു. ആ ബസിനെ മറികടക്കാനാണ് വലതു വശത്ത് കൂടി അമിതവേഗതയില്‍ ബസ് പാഞ്ഞത്. സിറ്റിയില്‍ ഇത്തരത്തില്‍ ഓവര്‍ടേക്കിങ് പാടില്ലെന്ന് നിയമമുണ്ട്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബസുകളുടെ മത്സരയോട്ടം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!