ചാത്തമംഗലം : ചാത്തമംഗലം പഞ്ചയാത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ വടകര സെൻറ് ആന്റോണീസ് ഹൈസ്കൂൾ ടീമിനെ 8-4 എന്ന സ്കോറിനു പരാജയപ്പെടുത്തി ഡയമണ്ട് ഫീൽഡേഴ്സ് വടകര ചാമ്പ്യന്മാരായി. സമാപന ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എകെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു .
ജില്ലാ ജൂനിയർ സോഫ്റ്റ് ബോൾ ഡയമണ്ട് ഫീൽഡേഴ്സ് വടകര ജേതാക്കൾ

