വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി. വിശദമായ വാദം കേള്‍ക്കാനാണ് കോഴിക്കോട് സെക്ഷന്‍സ് കോടതി അപേക്ഷ മാറ്റിയത്. ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം അനുവദിക്കാതിരുന്നത്. ഇതേ തുടര്‍ന്നാണ് ജിതിന്‍ ഭാസ്‌കര്‍ കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചത്. […]








