Kerala News

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവ് മാത്രം;രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി

കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവ് മാത്രമാക്കിയതിൽ കടുത്ത അതൃപ്തിയുമായി രമേശ് ചെന്നിത്തല. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും 2 വർഷമായി പദവികൾ ഒന്നും ഇല്ലെന്നുമാണ് പരാതി. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കും.അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്‍റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് നേതൃത്വത്തിൽ ശക്തമായി.ദേശീയതലത്തിൽ അനാവശ്യ ചർച്ചകൾക്ക് ഇത് ഇടയാക്കുമെന്ന് ഖർഗെയും സോണിയയും നിലപാടെടുത്തു.രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.ഒരേ സമുദായത്തിൽ നിന്ന് മൂന്നു പേരെ ഉൾപ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തി.സ്ഥിരം ക്ഷണിതാവ് എന്ന നിലയ്ക്ക് പ്രവർത്തകസമിതിയിൽ തുല്യ പങ്കാളിത്തമെന്ന് നേതാക്കൾ വ്യക്തമാക്കി.സമിതിയിൽ വോട്ടെടുപ്പിലേക്ക് ഒരു വിഷയവും പോകാറില്ല.എകെ ആൻറണിയെ നിലനിറുത്തിയത് പ്രവർത്തനപരിചയമുള്ള ചിലർ തുടരണമെന്ന വികാരത്തിൻറെ അടിസ്ഥനത്തിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!