പത്തനാപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു.ഒമ്പത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുന്‍പ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസില്‍ ഗണേശ് പരാതി നല്‍കിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജിവിക്കാന്‍ താത്പര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബകോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഇവര്‍ വ്യക്തമാക്കി.ഇതിന് ശേഷമാണ് റോഡിൽ വച്ച് ഇയാൾ രേവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്.മലപ്പുറം സ്വദേശിയായ ഗണേഷ് ടെക്സ്റ്റൈൽസിലെ ജീവനക്കാരനാണ്. തിരുവനന്തപുരം ലുലു മാളിലാണ് രേവതി ജോലി ചെയ്യുന്നത്.
പത്തനാപുരത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു

