Kerala News

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്ത് കഴിക്കാം; ഡിവൈഎഫ്ഐ യുടെ സ്നേഹ അലമാര പദ്ധതിക്ക് തുടക്കമായി

വിശന്നിരിക്കുന്നവർക്ക് ഇനി ഭക്ഷണം എടുത്ത് കഴിക്കാം. ഡിവൈഎഫ്ഐ യുടെ സ്നേഹ അലമാര പദ്ധതി കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചതായി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് ലഭിക്കുന്നു. മുഖത്തലയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചത്

DYFI തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന ‘സ്നേഹ അലമാര’ പദ്ധതിക്ക് മുഖത്തലയിൽ തുടക്കം കുറിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.
സ. ഉനൈസ് അധ്യക്ഷത വഹിച്ചു, ജെ.എസ്.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് സ.എം.എസ്.ശബരിനാഥ്‌, മുഖത്തല
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ.യെശോധ, ആർ.പ്രസന്നൻ, ജോർജ്ജ് മാത്യു, എ.സുകു, ആർ.സതീഷ് കുമാർ, കെ.അജിത്ത് കുമാർ, വാർഡ് അംഗം സിന്ധു എന്നിവർ പങ്കെടുത്തു.
വിശപ്പ് രഹിത തൃക്കോവിൽവട്ടം എന്ന ആശയത്തിന്റെ ഭാഗമായാണ്
പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!