Trending

അറിയിപ്പുകൾ

പ്രവേശന പരീക്ഷ

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂലൈ 22 ന് ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കും, അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ ജൂലൈ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 0484-2422275, 9645090664

സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി എസ് ടി കെൽട്രോൺ മുഖാന്തിരം നടത്തുന്ന സൈബർ സെക്യൂർഡ് വെബ് ഡിപ്ലോയമെന്റ് അസോസിയേറ്റ് എന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്ലേക്ക് പ്ലസ് ടു / ഡിഗ്രി / ഡിപ്ലോമ പാസ്സായ എസ്.സി എസ്.ടി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ : 8590605275, 0495-2301772.

ലേലം ചെയ്യുന്നു

കോഴിക്കോട് കുടുംബ കോടതിയുടെ 2016 ജൂൺ 21 ലെ സി.എം.പി (ഇ എക്സ് ഇ ) 442/2015 ഇൻ എം.സി -89/2013 നമ്പർ വാറണ്ട് പ്രകാരം വളയനാട് വില്ലേജിൽ റി സ 40/6 ൽ ഉൾപ്പെട്ട 0.248 ഹെക്ടർ സ്ഥലത്തിന്റെ 1/4 ഓഹരി ലേലം ചെയ്യുന്നു. ജൂലൈ 27 ന് രവിലെ 11 മണിക്ക് വളയനാട് വില്ലജ് ഓഫീസിൽ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2372966

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്ക്‌ എടക്കയില്‍ തെരു ശ്രീ. മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക്‌ നിയമിക്കപ്പെടുന്നതിന്‌ ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകീട്ട്‌ അഞ്ച് മണിക്ക്‌ മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ്‌ വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട്‌ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്‌. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്‌. ഫോൺ : 0495 2374547

ലേലം നടത്തുന്നു

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള എൻ ഡി പി എസ് ആക്ട് കേസിൽ ഉൾപ്പെട്ട എട്ട് വാഹനങ്ങളുടെ ലേലം ജൂലൈ 25 ന് രാവിലെ 11 മണി മുതൽ 3.30 വരെ ഓൺലൈനായി നടത്തും. എം എസ് ടി സിയുടെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേനയാണ് ലേലം ചെയ്യുക. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ വെബ് സൈറ്റിൽ എം എസ് ടി സിയുടെ നിബന്ധനകൾക്ക് വിധേയയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2722673

അപേക്ഷ ക്ഷണിച്ചു

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാമൂഹ്യാഘാത പഠനം നടത്തുന്നതിന് ജില്ലാ തലത്തിൽ പഠന ഏജൻസികളുടെ പാനൽ രൂപീകരിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മേഖലയിൽ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനും അവഗാഹമുള്ള പരിചയസമ്പന്നരായ വ്യക്തികളായിരിക്കണം. അർഹതയുള്ളവർ പ്രവർത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂലൈ 31ന് മൂന്നു മണിക്ക് മുമ്പായി ജില്ലാ കലക്ടർ, കലക്ടറേറ്റ് കോഴിക്കോട്, സിവിൽ സ്റ്റേഷൻ പി.ഒ – 673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ സെക്ഷനുമായി ബന്ധപ്പെടുക

കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ വിവിധ എൻജിനീയറിംഗ് കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ നൽകാം.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം : 0471 2525300

കോളജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഉള്ള കോളജ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ജൂലൈ 21 മുതൽ ഓപ്ഷനുകൾ ഓൺലൈൻ ആയി നൽകാം. ഓപ്ഷനുകൾ നൽകാനുള്ള അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനം

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഉള്ള കോളജ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2023 ജൂലൈ 21 മുതൽ ഓപ്ഷനുകൾ ഓൺലൈൻ ആയി നൽകാം. ഓപ്ഷനുകൾ നൽകാനുള്ള അവസാന തീയതി 2023 ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.

ഗസ്റ്റ് ലക്ചറർ നിയമനം

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ലക്ചറർ ഇൻ കെമിസ്ട്രി നിയമനത്തിന് 55% മാർക്കോടെ മാസ്റ്റർ ബിരുദം (NET അഭിലഷണീയം) മാണ് യോഗ്യത. ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ നിയമനത്തിന് അതാത് വിഷയങ്ങളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ജൂലൈ 27 ന് രാവിലെ 10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 8547005084,

താൽപര്യ പത്രം ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്നും അവധി ലഭിക്കാത്തവർ തുടങ്ങിയവർക്കായി സംസ്ഥനതലത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പ്രൊബേഷൻ ഹോം പദ്ധതി ആവഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നു. പദ്ധതിയിലേക്കായി പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവർത്തിപരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത NCO കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. നിലവിൽ ഒരേ സമയം 25 പേർക്ക് താമസസൗകര്യം ലഭ്യമാക്കുവാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം.

പ്രൊബേഷൻ ഹോം ആരംഭിക്കുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകൾ വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 31 ന് വൈകുന്നേരം 4 ന് മുൻപായി ചുവടെ ചേർക്കുന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sjd.kerala.gov.in സന്ദർശിക്കുക.

വിലാസം: സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, Vth ഫ്ലോർ, പി.എം.ജി, തിരുവനന്തപുരം – 695003.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!