News Sports

അങ്കം ഇനി അമേരിക്കയിൽ; ഇന്റര്‍ മിയാമിയുമായി കൈകൊടുത്ത് മെസ്സി

അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പുവെച്ച് ലയണല്‍ മെസ്സി.2025 വരെയാണ് മെസ്സിയുടെ കരാർ. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന മെസ്സിയുടെ ചിത്രങ്ങള്‍ ഇന്റര്‍ മിയാമി പങ്കുവെക്കുകയും ചെയ്തു. മെക്‌സിക്കന്‍ ക്ലബ്ബായ ക്രുസ് അസുലുമായി ഈ മാസം 21നാണ് മെസ്സിയുടെ ഇന്റര്‍ മിയാമിയിലെ അരങ്ങേറ്റ മത്സരം.

ആദ്യമായാണ് യൂറോപ്പിന് പുറത്തുള്ള ക്ലബ്ബിന് വേണ്ടി മെസ്സി ബൂട്ടണിയുന്നത്. ‘ഇന്റര്‍ മിയാമിയിലും അമേരിക്കയിലും എന്റെ കരിയറിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്’, മെസ്സി പ്രതികരിച്ചു. മെസ്സിയുമായുള്ള സൈനിംഗ് സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് താരവും ഇന്റര്‍ മിയാമിയുടെ സഹ ഉടമസ്ഥനുമായ ഡേവിഡ് ബെക്കാം വിശേഷിപ്പിച്ചത്.

ഇന്റര്‍ മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ ആരാധകരുടെ മുന്നില്‍ ഉടന്‍ മെസ്സിയെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ ഉടമകളിലൊരാളായ ഡേവിഡ് ബെക്കാമും ചടങ്ങിനെത്തിയേക്കും. ചൊവ്വാഴ്ചയാണ് മെസ്സി കുടുംബസമേതം ഫ്‌ളോറിഡയിലെത്തിയത്. സൂപ്പര്‍ താരത്തെ വരവേല്‍ക്കുന്നതിന് ഫ്‌ളോറിഡയിലെങ്ങും കട്ടൗട്ടുകള്‍ ഉയര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!