മെസ്സിയുടെ പേരിലെ തട്ടിപ്പ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു, വി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി മന്ത്രി ഒജെ ജെനീഷ്
ദില്ലി: മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. 20 ദിവസം മുന്‍പ് മാത്രം റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലില്‍ റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. അമീറ ആരെന്ന കാര്യത്തില്‍ മുന്‍മന്ത്രി വ്യക്തത വരുത്തണം. […]









