കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ എട്ടോളം പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
ഡെങ്കി പനി, എലി പനി കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി, ആരോഗ്യവകുപ്പ്, കുടുംബശ്രീ, ആശ വർക്കർ മാർ പനി പ്രതിരോധ പ്രവർത്തനം വാർഡ് തലത്തിൽ നടത്തുന്നതിന് മുന്നോടിയായി അടിയന്തര മീറ്റിംഗ് ചേർന്നു.
കുന്ദമംഗലം പഞ്ചത്തിലെ വിവിധ വാർഡുകളിൽ പഞ്ചായത്തിലെ എല്ലാ വീടുകൾ, സ്ഥാപനങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ശുചിത്വ നിലവാരം പരിശോധിക്കുകയും ചെയ്യും.
മീറ്റിംഗ് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നേൽ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് അനിൽകുമാർ വി, ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചന്ദ്രൻ തിരുവല്ലത്, മെഡിക്കൽ ഓഫീസർ അർച്ചന വി, ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് എം,ജെ എച്, ഐ മാരായ സജിത്ത് ടി, രജിത്ത് കുമാർ എം എൻ എന്നിവർ സംസാരിച്ചു.

