കുന്ദമംഗലത്ത് എട്ടോളം പേർക്ക് ഡെങ്കിപനി; പ്രതിരോധ പ്രവർത്തനം ശക്തമാക്കി പഞ്ചായത്ത്
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ എട്ടോളം പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. ഡെങ്കി പനി, എലി പനി കേസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതി, ആരോഗ്യവകുപ്പ്, കുടുംബശ്രീ, ആശ വർക്കർ മാർ പനി പ്രതിരോധ പ്രവർത്തനം വാർഡ് തലത്തിൽ നടത്തുന്നതിന് മുന്നോടിയായി അടിയന്തര മീറ്റിംഗ് ചേർന്നു. കുന്ദമംഗലം പഞ്ചത്തിലെ വിവിധ വാർഡുകളിൽ പഞ്ചായത്തിലെ എല്ലാ വീടുകൾ, സ്ഥാപനങ്ങൾ, ഇതര സംസ്ഥാന […]
