Kerala Local News

കുന്ദമംഗലത്ത് എട്ടോളം പേർക്ക് ഡെങ്കിപനി; പ്രതിരോധ പ്രവർത്തനം ശക്തമാക്കി പഞ്ചായത്ത്

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ എട്ടോളം പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.

ഡെങ്കി പനി, എലി പനി കേസ് റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ ഭരണ സമിതി, ആരോഗ്യവകുപ്പ്, കുടുംബശ്രീ, ആശ വർക്കർ മാർ പനി പ്രതിരോധ പ്രവർത്തനം വാർഡ് തലത്തിൽ നടത്തുന്നതിന് മുന്നോടിയായി അടിയന്തര മീറ്റിംഗ് ചേർന്നു.

കുന്ദമംഗലം പഞ്ചത്തിലെ വിവിധ വാർഡുകളിൽ പഞ്ചായത്തിലെ എല്ലാ വീടുകൾ, സ്ഥാപനങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ശുചിത്വ നിലവാരം പരിശോധിക്കുകയും ചെയ്യും.

മീറ്റിംഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നേൽ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ്‌ അനിൽകുമാർ വി, ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചന്ദ്രൻ തിരുവല്ലത്, മെഡിക്കൽ ഓഫീസർ അർച്ചന വി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജിത്ത് എം,ജെ എച്, ഐ മാരായ സജിത്ത് ടി, രജിത്ത് കുമാർ എം എൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!