നേപ്പാളില്‍ 53 മലയാളികള്‍ ഉള്ളതായാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരമെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍. ഇന്നലെ വരെ ലഭിച്ച 17 ഫോണുകളില്‍ നിന്നാണ് ഇവരുടെ വിവരം ലഭിച്ചതെന്ന് രാജേഷ് മാധവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 53 പേരെക്കുറിച്ചുള്ള കൃത്യമായ വിവരം വൈകിട്ടോടെ ലഭ്യമാകും. ഇവരില്‍ ഏറെപ്പേരുടെയും മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇതുവരെ ആരും നോര്‍ക്കയെ ബന്ധപ്പെട്ടിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സഹായത്തിനായി വിളിക്കുന്നുണ്ടെന്നും രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.
‘നേപ്പാളില്‍ ഉള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ല’: നോര്‍ക്ക

