News Sports

ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ;ലോക ചമ്പ്യാന്മാരെ പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം

ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യത്തിന് ചരിത്ര നേട്ടം.ലോക ചമ്പ്യാന്മാരായ മലേഷ്യയെ പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ മലേഷ്യൻ ജോഡിയായ ആരോൺ ചിയ-സോ വുയി യിക്ക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡി കിരീടം നേടിയത്.

43 മിനിറ്റ് നീണ്ടുനിന്ന പുരുഷ ഡബിൾസ് ഫൈനലിൽ 21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യൻ ജോഡിയുടെ വിജയം. ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. നേരത്തെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750 എന്നീ കിരീടങ്ങൾ സാത്വിക്കും ചിരാഗും നേടിയിട്ടുണ്ട്. എല്ലാ സൂപ്പർ കിരീടങ്ങളും നേടുന്ന ആദ്യ ഇന്ത്യൻ ജോഡി കൂടിയാണ് ഇവർ.

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ആരോൺ ചിയ-സോ വുയി യിക്ക് ജോഡിയാണ് പുരുഷ ഡബിൾസിൽ നിലവിലെ ലോക ചാമ്പ്യൻ. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 2017ൽ കിരീടം നേടിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!