കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ആർക്കും ഗുരുതരമായ പരിക്ക് ഇല്ല. താമരശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. എതിർദിശയിലേക്ക് കയറിക്കൊണ്ടാണ് മരത്തിലിടിച്ചത്.
കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്ക്

