കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ കലാമേളയില്‍ എല്‍.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍മാരായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്‌കൂളിന് ഇരട്ടക്കിരീടം. യു.പി വിഭാഗത്തില്‍ എളേറ്റില്‍ ജി.എം.യു.പി സ്‌കൂളിനൊപ്പം സംയുക്തമായാണ് കിരീടം നേടിയത്.
എല്‍.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 65 പോയിന്റ് നേടിയും യു.പി വിഭാഗത്തില്‍ എ ഗ്രേഡോട് കൂടി 80 പോയിന്റും നേടിയാണ് സ്‌കൂള്‍ ഈ അഭിമാന നേട്ടം കൈവരിച്ചത്.
സംസ്‌കൃതോത്സവത്തില്‍ ഓവറോള്‍ മൂന്നാംസ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി.സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഷക്കീല ടീച്ചറില്‍ നിന്നും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികാരികളും ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങി. ഈ വര്‍ഷം നേരത്തെ നടന്ന സബ് ജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ റണ്ണര്‍ അപ്പും നേടാനും സ്‌കൂളിന് സാധിച്ചിരുന്നു. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റ്,പി.ടി.എ, സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് അനുമോദിച്ചു .

