Local

സൗജന്യ ഫുട്ബോള്‍ പരിശീലന പദ്ധതി

          സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫിന്റെ സെലക്ഷന്‍ 16-11-2019 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചാത്തമംഗലം ആര്‍.ഇ.സി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സ്പോര്‍ട്സ് യൂനിഫോര്‍മില്‍ ഗ്രൗണ്ടില്‍ ഹാജരാവേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി വന്ന് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന സ്പോട്ട് രജിസ്ട്രേഷന്‍ കൗണ്ടര്‍ വഴി സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്.

        തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് യൂനിഫോം, കിറ്റ്, പോഷകാഹാരം, പരിശീലന ഉപകരണങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ചാത്തമംഗലം ആര്‍.ഇ.സി സ്കൂള്‍ കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളുകളില്‍ ഒന്നാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!