Kerala News

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; ഡി കെ ശിവകുമാർ നാളെ തൃശൂരിൽ

ഡി കെ ശിവകുമാർ നാളെ തൃശൂരിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും.
മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാർ രവി ഉദ്ഘാടനം ചെയ്യും. മറ്റന്നാൾ പ്രതിനിധി സമ്മേളനം നടക്കും.സംഘടനാ വിഷങ്ങൾ ഉൾപ്പെടെ ചർച്ചയായേക്കും.

പഴയകാല നേതാക്കളുടെ സംഗമം അവിസ്‌മരണീയ ചടങ്ങാക്കി മാറ്റും. കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കൾ ചടങ്ങിലെത്തും. 25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.ശക്തൻ നഗർ മൈതാനത്ത് സംഘടിക്കുന്ന പ്രവർത്തകർ അവിടെനിന്ന് പ്രകടനമായി കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരനട വഴി തേക്കിൻകാട് മൈതാനത്തെത്തും.

അഞ്ചിനാണ് പൊതുയോഗം. രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 26-ന് പ്രതിനിധിസമ്മേളനം തിരുവമ്പാടി നന്ദനം കൺവെൻഷൻ സെന്ററിൽ നടക്കും. 700 പ്രതിനിധികളാണ് പങ്കെടുക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!