കണ്ണൂർ∙ ചെറുപുഴ പാടിയോട്ടുചാലിൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയതാണെന്നു കരുതുന്നു. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, ചെറുപുഴ എസ്ഐ എം.പി.ഷാജി എന്നിവർ സ്ഥലത്തെത്തി.

