International News

ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാക് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാന മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു.

മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇമ്രാൻ ഖാനെ പൊലീസ് ലൈൻ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!